ഉള്ളിയേരി:ഉള്ളിയേരിസര്വീസ് സഹകരണ ബാങ്കിന്റെ അമ്പതാം വാര്‍ഷികാഘോഷ പരിപാടിയായ ആകാശമിഠായി 2025 ന്റെ ഭാഗമായി കര്‍ഷകസംഗമം സംഘടിപ്പിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ സ്വാശ്രയത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം നടത്തിയത്.
കൊയിലാണ്ടി താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ടി. സുധീഷ് ഉദ്ഘാടനം ചെയ്തു. മികച്ച പ്രായോഗിക കൃഷി രീതികള്‍ എന്ന വിഷയത്തില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്റ്റേറ്റ് സീഡ് ഫാം പി. പ്രകാശ്, പ്രാദേശിക തലത്തിലെ കാര്‍ഷിക സാധ്യതകള്‍ എന്ന വിഷയത്തില്‍ ഉള്ളിയേരി കൃഷിഭവന് ഓഫീസര്‍ പി.എം.മുഹമ്മദ്, കൃഷിയും സര്‍ക്കാര്‍ പദ്ധതികളും എന്ന വിഷയത്തില്‍ അരിക്കുളം കൃഷിഭവന് ഓഫീസര്‍ അമൃത ബാബു എന്നിവര്‍ ക്ലാസെടുത്തു.
പരിപാടിയില്‍ ബാങ്ക് പ്രസിഡന്റ് വി കെ വിജയന് അധ്യക്ഷത വഹിച്ചു.
കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് നല്കുന്ന വിവിധസേവനങ്ങളെക്കുറിച്ചും കൃഷി രീതികളെ കുറിച്ചുമുള്ള കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്തു. കര്‍ഷകരുടെ ചര്‍ച്ചകള്‍ക്കു ശേഷം കൃഷി ഓഫീസര്‍മാര്‍ ക്രോഡീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഗമത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് ബാങ്കിന്റെ സ്നേഹോപഹാരങ്ങളും വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി മോണ്‍സി വര്‍ഗീസ് സ്വാഗതവും സുനിത അദ്വൈതം നന്ദിയും പറഞ്ഞു
0 Comments