ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിൽ വണ്ട് ശല്യം രൂക്ഷം.




ഉള്ളിയേരി : ഉള്ളിയേരി - 19ാം മൈലിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിൽ വണ്ട് ശല്ല്യം കാരണം ജീവനക്കാർ പൊറുതിമുട്ടി. 8 വർഷം മുമ്പ് ബാലുശ്ശേരിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന റെയിഞ്ച് ഓഫീസ് ഇവിടെ ഓട് മേഞ്ഞ ഇരു നിലവീട്ടിലേക്ക് 9,000 രൂപ പ്രതിമാസ വാടക നൽകി മാറ്റിയത്. വീടിൻ്റെ താഴെ നിലയിൽ കൊച്ചു ,കൊച്ചു മുറികളിൽ 10 ഓളം ജീവനകാർക്ക് നിന്ന് തിരിയാൻ പോലും സൗകര്യമില്ലാത്ത ഓഫീസിൽ ഇപ്പോൾ വണ്ട് ശല്ല്യം കൂടി വന്നതോടെയും ജീവനക്കാർ ആകെ അങ്കലാപ്പിലായി. കാലപ്പഴക്കം കാരണം ഈ കെട്ടിടത്തിൽ നിന്നും എത്രയും വേഗം തന്നെ നടുവണ്ണൂരിലെ മറ്റൊരു വാടക കെട്ടിടത്തിലേയ്ക്ക് റെയിഞ്ച് ഓഫീസ് അടുത്ത മാസം പറിച്ച് നടാനും ഒരുങ്ങുകയാണ്. ഒന്നര വർഷം മുൻപ് പുലർച്ചെ 3 മണിക്ക് റെയിഞ്ച് ഓഫീസിൻ്റെ മുൻവശത്തെ വാതിലിന് സാമൂഹ്യ വിരുദ്ധർ തീയിടാനുള്ള ശ്രമവും നടത്തിയിരുന്നു. ഒരു കിലോമീറ്റർ അകലെ പറമ്പിൻ്റെ മുകളിൽ മിനി സിവിൽ സ്റ്റേഷൻ്റെ പണി പൂർത്തീകരിച്ചാലെ പ്രതിമാസ വാടകയിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളു.

Post a Comment

0 Comments