കാർഷിക അറിവുകൾ.




ഇലത്തുരുമ്പ് രോഗം

കാപ്പിച്ചെടിയെ ബാധിക്കുന്ന ഏറ്റവും പ്രധാന രോഗമാണ് ഇലത്തുരുമ്പ്.

 ഹെമീലിയ,വാറാട്രിക്സ് എന്ന് പേരായ കുമിളാണ് രോഗഹേതു. അറബിക്കകൊപ്പിയിൽ വലിയ നാശം വരുത്തിവയ്ക്കുന്നു ഇൗ രോഗം ഇന്ത്യയിൽ ആദ്യമായി 1870 ൽ ആണ് രേഖപ്പെടുത്തിയത്.

 അ രോഗം നിമിത്തം കാപ്പിവിളവിൽ 50 മുതൽ 60 ശതമാനം വരെ നഷ്ടം സംഭവിക്കാം.രോഗബാധ ഇലകളിൽ പ്രത്യക്ഷമാകുന്നു. ഇലയുടെ അടിഭാഗത്ത് ചെറിയ ഇളംമഞ്ഞനിറമുളള പുളളിക്കുത്തുകൾ കാണുന്നു. ഇത് ക്രമേണ ഒന്ന് ചേർന്ന് ഇല കൊഴിയാനുംതുടർച്ചയായ ഇലകൊയിയൽ പെടിയുടെ തുടർന്നുള്ള വളർച്ചയെയും വിളവിനെയും  പ്രതികൂലമായി ബാധിക്കുകയ്യും ചെയ്യും.

രോഗബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ വളരുന്ന കാപ്പിച്ചെടികൾക്ക് 2.5 ശതമാനം ബോർഡോ മിശ്രിതമോ 0.03 ശതമാനം പ്ലാന്റ് വാക്സ് 20 ഇ. സിയോ വർഷത്തിൽ മൂന്നു പ്രവശ്യമായി തളിക്കുക.

0.5 ശതമാനം ബോർഡോ മിശ്രിതം ഫെബ്രുവരി മാർച്ചിൽ
പൂവിരിയുന്നതിന് മുമ്പോ പൂവിരിഞ്ഞതിന് ശേഷമോ തളിക്കാം,  മേയ് ജൂണിൽ പൂവിരിയുന്നതിന് മുമ്പ് പ്ലാന്റ് വാക്സോ ബോർഡോ മിശ്രിതം ജൂലൈ ആഗസ്തിലെ ഒരു ഇടക്കാല വളമായി തളിക്കാം.

മഴയ്ക്ക് ശേഷം സെപ്ററംബർ
ഒക്ടോബറിൽ ഒരു മരുന്ന് തളി കൂടി നടത്തിയാൽ ഈ രോഗത്തിൽ നിന്നും ചെടികളെ രക്ഷിക്കാന്‍ കളിയും.

കടപ്പാട് : ഓൺലൈൻ
അനൂപ് വേലൂർ

Post a Comment

0 Comments