കൊച്ചി: അറബിക്കടലിൽ ഒരു കപ്പലിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ വീണതായി കോസ്റ്റ് ഗാർഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (KSDMA) വിവരം കൈമാറി. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനങ്ങൾ ഒരു കാരണവശാലും തൊടരുത് എന്ന് കർശന നിർദേശമുണ്ട്.
തീരത്ത് കണ്ടെയ്നറുകളോ സമാനമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയ്ക്ക് അടുത്ത് പോകരുത്. ഉടൻ തന്നെ 112 എന്ന നമ്പറില്‍ വിവരമറിയിക്കണം. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
0 Comments