വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമകളും പ്രതികളാകും'; എക്‌സൈസിന്റെ കര്‍ശന മുന്നറിയിപ്പ്.



ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍. മനോജ് വ്യക്തമാക്കി.കെട്ടിടത്തില്‍ നിന്നും ലഹരി പിടികൂടിയാല്‍, ഭവന ഉടമകളും പ്രതികളാകും. വാടക നല്‍കുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് ബാധ്യതകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കുന്നത്.അന്യദേശ തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകള്‍ക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നല്‍കുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആര്‍. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്ട് വിവരങ്ങള്‍ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments