'ലഹരിയാവാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി പഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.





ബാലുശ്ശേരി: ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍  ബാലുശ്ശേരി പഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ ടൂര്‍ണമെന്റ്  സംഘടിപ്പിച്ചു. പരിപാടി ബാലുശ്ശേരി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് എസ് എസ് അതുല്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി  രാഹുല്‍റാം സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ആര്‍ എസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.മേഖല ട്രഷറര്‍ ഹരീഷ്, അഥീന, അരുണ്‍, നീരജ്, ആതിര, സുനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments