പ്രിയദർശിനി ഗ്രന്ഥാലയത്തിൽ കമ്പ്യൂട്ടർ പ്രിൻ്റർ ഉദ്ഘാടനം ചെയ്തു.




അത്തോളി : ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ പന്തലായനി ബ്ലോക്ക് അനുവദിച്ച കമ്പ്യൂട്ടർ പ്രിൻ്ററിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ അധ്യക്ഷത വഹിച്ചു.




 വിദ്യാർത്ഥികൾക്കായി തുടങ്ങിയ കളിക്കളം -'ചിന്തിക്കാം കളികളിലൂടെ' പരിപാടിക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധ കാപ്പിൽ [ ബ്ലോക്ക് മെമ്പർ ] ആരംഭം കുറിച്ചു. വി.എം ഷാജി [ പ്രസിഡണ്ട്, പ്രിയദർശിനി ഗ്രന്ഥാലയം ], അഭിലാഷ് സി.ടി [ഡയറക്ടർ, പ്രോമിസ് ഇൻ്റർനാഷണൽ സ്കൂൾ],
സുഭാഷ് എ.കെ [പ്രൊപ്റൈറ്റർ,
സാരംഗ് ഓട്ടോഗ്യാരേജ്], ബാലവേദി ഭാരവാഹികളായ മയൂഖ സുഭാഷ് അദ്നാൻ ജാസിൻ, വായനശാല രക്ഷാധികാരികളായ സുന്ദരൻ കോതങ്ങാട്ട്,രവീന്ദ്രൻ കെ.കെ, ഷിബി.പി[സെക്രട്ടറി ] എന്നിവർ സംസാരിച്ചു.





Post a Comment

0 Comments