വിളകള്‍ക്ക് നനയും തണലും / കശുമാവ്,കുരുമുളക്.
കശുമാവ്
വിളവെടുപ്പും വിത്തണ്ടിശേഖരണവും തുടരാം. അത്യുത്പാദനശേഷിയുള്ള ഇനങ്ങളിൽനിന്ന് ഒട്ടു കമ്പ് ശേഖരിച്ച് ഒട്ടുതൈ ഉണ്ടാക്കാം. തടിതുരപ്പന്റെ ശല്യമുണ്ടാകാൻ സാധ്യതയുണ്ട്.
പുറമെ കാണുന്ന വേരിലും തടിയുടെ ചുവട്ടിലുമാണ് ഈ കീടത്തിന്റെ ഉപദ്രവം. പുഴു ഉള്ളിലുണ്ടെങ്കിൽ സുഷിരവും അതിലൂടെ ചണ്ടിയും പുറത്തുവരും. മൂർച്ചയുള്ള ഉളികൊണ്ട് സുഷിരം വൃത്തിയാക്കി പുഴുവിനെ പുറത്തെടുത്ത് കൊല്ലുക. 2 ആഴ്ച കൂടുമ്പോൾ ഉപ്രദവം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മരം ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്.```
കുരുമുളക്
`കൊടിത്തലകൾ മുറിച്ചെടുത്ത് വേര് പിടിപ്പിക്കാൻ തവാരണകളിൽ പാകാം. കിളിഞ്ഞിൽ നാടൻമുരിക്ക് പെരുമരം തുടങ്ങിയ താങ്ങുമരങ്ങളുടെ കൊമ്പുകൾ മുറിച്ച് താങ്ങു കാലുകൾ ശേഖരിക്കുന്ന പണിയും നനയും തുടരണം.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കേടുപോക്കലിനും പുതുകൃഷിക്കും വേണ്ടി തൈനടീലിനുള്ള കുഴികൾ എടുക്കുന്നത് തുടരാം. എടുത്ത് കുഴികളിൽ ജൈവവളങ്ങളും മേൽമണ്ണും ഇട്ടു മൂടണം. തവാരണ നനയ്ക്കാം.```
കടപ്പാട് : ഓൺലൈൻ
*🦋അനൂപ് വേലൂർ.
0 Comments