കോതങ്കൽ ഉറവ ഗ്രന്ഥാലയത്തിലേക്ക് പുസ്തക ശേഖരണ യജ്ഞം ആരംഭിച്ചു.



അത്തോളി: കോതങ്കല്‍ മൂന്നാം വാര്‍ഡില്‍ ഉറവ റസിഡന്‍സ്  അസോസിയേഷന്റെ നേതൃത്വത്തില്‍ 2025 ജൂണ്‍ 19 വായനാദിനത്തില്‍ ഉദ്ഘാടനം നടത്താനിരിക്കുന്ന  ഉറവ ഗ്രന്ഥാലയത്തിന്റെ  'പുസ്തക ശേഖരണ യജ്ഞം' പരിപാടി ആരംഭിച്ചു.  കൂമുള്ളി വായനശാലയിലെ ( ഗിരീഷ് പുത്തഞ്ചേരി സ്മാരക ഗ്രന്ഥാലയം) മുന്‍ ലൈബ്രേറിയനും, അത്തോളി ഗ്രാമപഞ്ചായത്ത് റിട്ട.   സെക്രട്ടറിയുമായ വി.എം. കുഞ്ഞിരാമന്റെ   സ്മരണാര്‍ത്ഥം 200 പുസ്തങ്ങളാണ് കുടുംബാംഗങ്ങള്‍ ഉറവ  പുസ്തശേഖരണത്തിലേക്ക് ആദ്യ സംഭാവനയായി നല്കി.
      പുസ്തക ശേഖരണ യജ്ഞത്തിന്റെ  ഉദ്ഘാടനം വി. എം.കുഞ്ഞിരാമന്റെ മകളും  ശ്രീനാരായണ ഗുരു കോളേജ് മലയാള വിഭാഗം  അസി.പ്രൊഫസറുമായ ഡോ. അനുസ്മിത.എന്‍ നിര്‍വഹിച്ചു. അസ്സോസിയേഷന്‍ വൈസ് പ്രസിഡണ്ട് വി.കെ. ശങ്കരന്‍ നായര്‍ പുസ്ത്കം ഏറ്റുവാങ്ങി. ഉറവ റസിഡന്‍സ് അസ്സോസിയേഷന്‍ പ്രസിഡണ്ട് കെ.പി. സത്യന്‍, സെക്രട്ടറി ശശി ഇ.എം., വനിതാ വേദി ട്രെഷറര്‍ 
ശൈലജ സത്യന്‍, സിസ്റ്റര്‍ പ്രിസില്ല, ബിന്ദു ശിവ ദാസ്, അനുരാഗ്. എന്‍, ജോബിച്ചന്‍. കെ. വി, ജെഷി ടി.പി., റെസിഡന്‍സ് അസോസിയേഷനിലെ മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments