അത്തോളി:അത്തോളി പഞ്ചായത്തിലെ വിമുക്തഭട കൂട്ടായ്മയായ അത്തോളി എക്സ് സർവീസ്‌മെൻ വെൽഫെയർ സൊസൈറ്റിയുടെ കുടുംബ സംഗമം ലെക്സ്‌മോർ കൺവൻഷൻ സെൻ്ററിൽ വെച്ച് നടത്തി.സൊസൈറ്റി സെക്രട്ടറി അനിൽ കുമാർ പി.പി സ്വാഗതം പറഞ്ഞ സംഗമത്തിൽ പ്രസിഡൻ്റ് ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.പി. വി. നാരായണൻ അനുമോദന പ്രസംഗം നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ, ഹോണററി ക്യാപ്റ്റൻ മാധവൻ നായർ,എക്സ്എയർഫോഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സൗമിനി കെ ദാസ് എന്നിവർപ്രസംഗിച്ചു.ട്രഷറർ പി.വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.സൊസൈറ്റിയുടെ അംഗങ്ങളും, അവരുടെ ആശ്രിതരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
0 Comments