എ.പ്രദീപ്കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി.



തിരുവനന്തപുരം: കോഴിക്കോട് മുന്‍ എംഎല്‍എ എ.പ്രദീപ്കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവും.പ്രദീപ്കുമാറിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി.
കെ.കെ.രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ്സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എ.പ്രദീപ്കുമാറിനെ നിയമിക്കുന്നത്. മൂന്ന് തവണ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ ആയിരുന്നിട്ടുണ്ട് എ.പ്രദീപ്കുമാര്‍. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാവായിരുന്നു. നാദാപുരം ചേലക്കാട് സ്വദേശിയാണ്.

Post a Comment

0 Comments