ഉള്ളിയേരി പത്തൊമ്പതാം മൈലിൽ കനാൽ കരിങ്കല്ല് ഭിത്തി ഇടിയുന്നു.



ഉള്ളിയേരി : കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയുടെ റോഡ് നവീകരണ പ്രവർത്തി നടന്നുവെങ്കിലും ഇവിടെ ഓവുചാലിൻ്റെ പ്രവർത്തി നടക്കാത്തത് കാരണം പറമ്പിൻ്റെ മുകൾ ഭാഗത്ത് നിന്നും ഓവുചാലിലൂടെയുള്ള വെള്ളം കനാലിൽ പതിക്കുന്ന ഭാഗത്ത് കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ കരിങ്കല്ല് ഭിത്തിയാണ് ഇടിയുന്നത്. ഇത് തൊട്ടടുത്ത കനാൽ പാലത്തിന് തന്നെ ഭീഷണിയാണ്. ഇനിയും കനത്ത മഴ തുടന്നാൽ കരിങ്കല്ല് ഭിത്തി കൂടുതൽ ഇടിയാൻ സാദ്ധ്യതയുണ്ട്. ഒപ്പം പാലത്തിലൂടെ യുള്ള വാഹനങ്ങളുടെ ഓട്ടവും നിലക്കുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്.

Post a Comment

0 Comments