ഉള്ളിയേരി : കൊയിലാണ്ടി -- താമരശ്ശേരി സംസ്ഥാന പാതയിൽ സ്ഥിരം അപകട മേഖലയായ ഉള്ളിയേരി - 19ാം മൈലിൽ പുളിയാൻങ്കണ്ടി താഴെ റോഡരികിൽ നിർത്തിയ കാറിൽ നിന്നും ഇറങ്ങുകയായിരുന്ന കൊയിലാണ്ടി പൂക്കാട് സ്വദേശി കൺസെക്ഷൻ എഞ്ചിനിയറായ ധ്രുവിത് (40) ഗുഡ്സ് ഓട്ടോ ഇടിച്ച് സാരമായ പരിക്കുകളോടെ മൊടക്കല്ലൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് പറ്റിയ ധ്രുവിതിനെ ആശുപത്രിയിൽ എത്തിക്കാൻ അതുവഴി വന്ന മറ്റു വാഹന യാത്രക്കാർ ആരും തന്നെ തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒടുവിൽ എരമംഗലത്ത് നിന്നും ആമ്പുലൻസ് വിളിച്ച വരുത്തിയാണ് നാട്ടുകാർ മലബാർ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
0 Comments