കൊയിലാണ്ടി: കെഎസ്ഇബി വടകര ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കും വേണ്ടിയുള്ള സേഫ്റ്റി കോൺക്ലേവും സേഫ്റ്റി ക്ലബ്ബ് രൂപീകരണവും ഉത്തരമേഖല വിതരണ വിഭാഗം ചീഫ് എൻജിനീയർ കെ.എസ്. രജിനി ഉദ്ഘാടനം ചെയ്തു.
ഉത്തരമേഖല ഡെപ്യൂട്ടി സേഫ്റ്റി കമ്മീഷണർ കെ.വി. മിനി മുഖ്യഭാഷണം നടത്തി. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ സി. പത്മകുമാർ സംസാരിച്ചു. ഇലക്ട്രിക്കൽ സേഫ്റ്റി സ്റ്റാൻഡേർഡ് എന്ന വിഷയത്തിൽ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജ്യോതിഷ് ക്ലാസെടുത്തു.
0 Comments