നീന്തല്‍ പരിശീലനം ആരംഭിച്ചു.







കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയില്‍ നടക്കുന്ന ഏഴു ദിവസത്തെ പരിശീലനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു അധ്യക്ഷത വഹിച്ചു. പരിശീലകരായ പി അജയന്‍, കെ നാരായണന്‍, നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം പി ഇന്ദുലേഖ, സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ കെ വിബിന, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ആരിഫ, ഉപസമിതി കണ്‍വീനര്‍മാരായ ശ്രീകല, നസ്‌നി എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments