അത്തോളി :പഹൽഗാമയിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ കരസേനയും വ്യോമസേനയും സംയുക്തമായി പാകിസ്ഥാനിലെയും പാക്അധീനകശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത് കൊണ്ട് ഭീകരരെ വധിച്ച ഇന്ത്യൻ പ്രതിരോധസേനക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അത്തോളിഎക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി അംഗങ്ങൾ അത്തോളിടൗണിൽ പ്രകടനംനടത്തി.അത്താണിയിൽ നിന്ന് ആരംഭിച്ച ഐക്യദാർഢ്യ പ്രകടനം കുടക്കല്ലിൽ സമാപിച്ചു. സമാപന യോഗത്തിൽ അത്തോളിഎക്സ് സർവീസ്മെൻ വെൽഫയർ സൊസൈറ്റി പ്രസിഡന്റ് ഭാസ്കരൻ നായർ, സെക്രട്ടറി പി പി അനിൽകുമാർ,രക്ഷാധികാരി ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു
0 Comments