തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.




ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
2029ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ഭരണഘടനയിലെ 108-ാം ഭേദഗതി ബിൽ അനുസരിച്ച് 2023-ലാണ് നാരി ശക്തി വന്ദൻ അധിനിയം നിയമം പ്രാബല്യത്തിൽ വന്നത്. സെൻസസിന് ശേഷമാകും സംവരണം നടപ്പിലാക്കുന്നത്.

Post a Comment

0 Comments