കൊടുവള്ളി: കൊടുവള്ളി നഗരസഭയുടെ ആഭിമുഖ്യത്തിൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്ക്കരണ യൂണിറ്റ് കൊടുവള്ളി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ ജൈവ മാലിന്യങ്ങൾ വലിയ അളവിൽ സംസ്കരിക്കുന്നതിന് വേണ്ടി കേരള വെറ്റിനറി സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത എയറോബിക് കമ്പോസ്റ്റിംങ്ങ് മാതൃകയിലാണ് തുമ്പൂർമുഴി മാലിന്യപ്ലാന്റ് പ്രവർത്തിക്കുക. നഗരസഭയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയിലെല്ലാം തുമ്പൂർമുഴിമാലിന്യ സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതാണ്. ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, ന ഗരസഭ ഹെൽത്ത് ഇൻസ്പക്ടർ കെ.സലിൽ,എസ്.എം.സി ചെയർമാൻ കുണ്ടുങ്ങര മുഹമ്മദ്, പി.ടി.എ.പ്രസിഡണ്ട് ആർ.വി.റഷീദ്, പ്രധാനാദ്ധ്യാപകൻ മുസ്തഫ, പി.എച്ച് ,എ.ദിവ്യ റാണി, സൂര്യ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments