'ജ്ഞാനജ്യോതി';ശ്രീ ശങ്കര സ്കൂളിൽ ഇന്ന് ആഘോഷപൂർവ്വമായ പ്രവേശനോൽസവം.





കൊളത്തൂർ: കൊളത്തൂർ ശ്രീശങ്കര വിദ്യാമന്ദിരത്തിലെ പ്രവേശനോത്സവം 'ജ്ഞാനജ്യോതി' ടി.പി.ദിനേശൻ മാസ്റ്റർ (റിട്ട. പ്രിൻസിപ്പാൾ, ഹയർ സെക്കണ്ടറി സ്കൂൾ പാലോറ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്) ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചിദാനന്ദ പുരി സ്വാമികളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്വാമിനി ശിവാനന്ദ പുരി അനുഗ്രഹഭാഷണം നടത്തി.  എം.കെ.രജീന്ദ്രനാഥ് (പ്രസിഡണ്ട്, വിദ്യാലയ സമിതി), സത്യനാഥൻ (വൈസ് പ്രസിഡണ്ട്, ക്ഷേമസമിതി) എന്നിവർ ആശംസകളർപ്പിച്ചു.  പ്രധാന അധ്യാപിക റീഭ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലേഖ ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments