ഉള്ളിയേരി :ഗിരീഷ് പുത്തഞ്ചേരി ആദ്യാക്ഷരം കുറിച്ച പുത്തഞ്ചേരി ജി.എൽ പി സ്കൂളിലെ വർണാഭമായ പ്രവേശനോത്സവം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് നിധീഷ് കൂട്ടാക്കൂൽ ആധ്യക്ഷം വഹിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ കെ.കെ സുരേന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ ഗണേശ് കക്കഞ്ചേരി വിദ്യാർഥികൾക്ക് സമ്മാന കിറ്റ് വിതരണം ചെയ്തു. സിനി പനാട്ടിൽ, പി.ആർ സ്മിജ,എം.ശ്രുതി എന്നിവർ സംസാരിച്ചു.
0 Comments