തൃശൂർ: കേരള ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രാഫിക്കുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്ര പരിസരത്ത് വിവാഹ ചടങ്ങുകൾക്കും മതപരമായ അനുഷ്ഠാനങ്ങൾക്കു മാത്രമേ വീഡിയോഗ്രാഫി അനുവദിക്കൂ. ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് കടുത്ത മുന്നറിയിപ്പും നൽകി. സെലിബ്രിറ്റി വ്ലോഗർമാർക്കും പ്രത്യേക അനുമതി നിഷേധിച്ചു. കൂടാതെ ക്ഷേത്ര പരിസരത്തെ വ്യാവസായിക പ്രവർത്തനങ്ങൾക്കും കടുത്ത വിലക്ക് ഏർപ്പെടുത്തി.
0 Comments