ഉള്ളിയേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ഉള്ളിയേരി യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ട് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മേഖല കമ്മിറ്റിയംഗം ധനേഷ് ഉള്ളിയേരി അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങൾക്കുള്ള ഐ ഡി കാർഡും വിതരണം ചെയ്തു. ഡോ. പ്രദീപ് കുമാർ കറ്റോട് മുഖ്യാതിഥിയായി.ബാലുശ്ശേരി മേഖല സെക്രട്ടറി പരീദ് കോക്കല്ലൂർ പ്രഭാഷണം നടത്തി.
മാധവിയമ്മ ആലോക്കണ്ടി,അനീഷ് ഉള്ളിയേരി, വിനോദ് കക്കഞ്ചേരി, ഷീബ മുണ്ടോത്ത്, റാഫി ഒള്ളൂർ, ഷിജു കൂമുള്ളി, ദേവദാസ് ഒള്ളൂർ,രാധൻ മൂത്താട,കുട്ട്യാലി ആതകശ്ശേരി, ഷബ്‌ന, കല മുണ്ടോത്ത്, സുവിത പുത്തഞ്ചേരി, മനോജ് മുണ്ടോത്ത്, സരുൺ നാറാത്ത്,മോഹൻദാസ്, സുരേഷ് മാധവൻ എന്നിവർ സംസാരിച്ചു. ബിജു സ്വാഗതവും ഗോവിന്ദൻകുട്ടി ഉള്ളിയേരി നന്ദിയും പറഞ്ഞു.
0 Comments