കുട്ടികളിൽ രക്തദാനത്തിൻ്റെ അവബോധം സൃഷ്ടിക്കാൻ ക്യാമ്പ്; മാതൃകയായി ചീക്കിലോട് എ.യു പി സ്കൂൾ.



നന്മണ്ട: ചീക്കിലോട് എ.യു.പി സ്കൂളും നാട്ടുകാരും സംയുക്തമായി എം.എം.സി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കുട്ടികളിൽ രക്തദാനത്തിന്റെ മഹത്വത്തെ കുറച്ച് 'അവബോധം സൃഷ്ടിക്കുന്നതിനും,സാമൂഹ്യ സേവനത്തിൽ അവരുടെ പങ്ക് തിരിച്ചറിയുന്നതിനും അവരെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പിന്റെ ഉദ്ദേശം.പിടിഎ വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് നന്മണ്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എം എം സി ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്ക് ചാർജുള്ള ഡോ.അരുൺ ക്യാമ്പിന് നേതൃത്വം നൽകി.പ്രസ്തുത ചടങ്ങിൽ സ്വപ്നേഷ്. വി.വി,രവീന്ദ്രൻ മാസ്റ്റർ,ശ്രീജിത്ത്,അശ്വതി പി.വി എന്നിവർ സംസാരിച്ചു.സ്കൂൾ ജെ. ആർ. സി കേഡറ്റുകൾ ക്യാമ്പിൽ പങ്കാളികളായി.

Post a Comment

0 Comments