തിരുവനന്തപുരം:മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്‍റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വലിയ ആത്മവിശ്വാസത്തിലെന്നും മകൻ അരുൺ കുമാർ നേരത്തെ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിലാണ് വി എസ്. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തി. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയമിടിപ്പും ശാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാൻശ്രമിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു
0 Comments