വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഇന്ത്യക്ക് രണ്ടാം ജയം.




എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ടിമോര്‍ ലെഷ്‌തെയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 70-ാം സ്ഥാനത്തും ടിമോര്‍ 158-ാം സ്ഥാനത്തുമാണ്. ഈ ജയത്തോടെ ഗ്രൂപ്പില്‍ ഇന്ത്യ തലപ്പത്തെത്തി. ആദ്യ കളിയില്‍ ഇന്ത്യ മംഗോളിയയെ എതിരില്ലാത്ത 13 ഗോളിന് തകര്‍ത്തിരുന്നു.

Post a Comment

0 Comments