അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി വാർത്ത.






അഹമ്മദാബാദ്; ഗുജറാത്തില്‍ വിമാനാപകടം. അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു. എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നു വീണത്.ടേക് ഓഫിനിടെയാണ് അപകടമുണ്ടായത്. എയര്‍പോര്‍ട്ടില്‍ വന്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. അഹമ്മദാബാദ് - ലണ്ടന്‍ വിമാനമാണ് തകര്‍ന്നു വീണത്. 242 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. 12 ജീവനക്കാരും 230 യാത്രക്കാരുമാണ് വിമാനത്തിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. നിരവധി യാത്രക്കാരെ ആസുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഏഴ് ഫയര്‍ഫോഴ്‌സുകളും ആംബുലന്‍സുകളും സംഭസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. പരുക്കേറ്റവരെ സിവില്‍ ലൈന്‍ ആശുപത്രിയിലേക്കാണ് മാറ്റുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

വിമാനത്താവളത്തിന് പുറത്തുള്ള ജനവാസമേഖലയിലാണ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്. തീയും പുകയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് AI 171 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് 1.17നാണ് അപകടമുണ്ടായത്. 625 അടിമാത്രമാണ് വിമാനമുയര്‍ന്നത്. ടേക് ഓപ് കഴിഞ്ഞ് ഒരു മിനിറ്റിനകം വിമാനം തകര്‍ന്നു വീണുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.അപകടത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Post a Comment

0 Comments