കൊളത്തൂർ ശ്രീശങ്കര വിദ്യാമന്ദിരത്തിൽ പരിസ്ഥിതിദിനമാചരിച്ചു.





കൊളത്തൂർ:കൊളത്തൂർ ശ്രീശങ്കര വിദ്യാമന്ദിരത്തിൽ പരിസ്ഥിതിദിനം  വിപുലമായി ആചരിച്ചു. വന്ദനസഭയിൽ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ പ്രേം ഷമീർ കുട്ടികളുമായി സംവദിച്ചു. 

ചടങ്ങിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ സുബീർ, സതീഷ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.  സോഷ്യൽ ഫോറസ്ട്രിയുടെ  ഭാഗമായി നക്ഷത്രവനം, ബട്ടർഫ്ലൈ പാർക്ക്  എന്നീ പ്രൊജക്ടുകൾ വിദ്യാലയത്തിൽ നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുബീർ ചടങ്ങിൽ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിലെ ചില സംഭവങ്ങൾ കൂടി പങ്കുവെച്ചത് കുട്ടികൾക്ക് ആസ്വാദ്യകരമായി. വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ആശയത്തെ ആസ്പദമാക്കി വിദ്യാർത്ഥികളും അധ്യാപകരും മരത്തിൻ്റെ ചിത്രത്തിൽ  വിരൽ ചായത്തിൽ മുക്കി പതിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. പിന്നീട് പരിസ്ഥിതിദിന പ്രതിജ്ഞ, കവിതാലാപനം എന്നീ പരിപാടികൾ നടത്തി. കൂടാതെ കുട്ടികൾ വിദ്യാലയങ്കണത്തിൽ തൈകൾ നട്ടുപിടിപ്പിച്ചു. പ്രധാനാധ്യാപിക റിഭ ടീച്ചർ സ്വാഗതഭാഷണം നടത്തി.

Post a Comment

0 Comments