കോഴിക്കോട്: ലോക ഫസ്റ്റ് എയ്ഡ് ദിനത്തോടനുബന്ധിച്ച് പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഗുരുകുലം ബാബു കോഴിക്കോട് കടപ്പുറത്ത് മണൽശില്പമൊരുക്കി. ആപത് ഘട്ടത്തിൽ മനുഷ്യർ പരസ്പരം കരുതലാകുക എന്ന സന്ദേശം മുന്നോട്ടു വെച്ചു നിർമ്മിക്കപ്പെട്ട മണൽ ശില്പ നിർമ്മാണ വേദിയിൽ റിപ്പോർട്ടർ ടി.വി സീനിയർ എഡിറ്റർ വി.എസ്.രഞ്ജിത്ത് മുഖ്യതിഥിയായി. ഇതിനിടെ സാമൂഹ്യ പ്രാധാന്യമുള്ള നിരവധി ശില്പങ്ങൾ ഒരുക്കിയ ഗുരുകുലം ബാബുവിൻ്റെ മണൽശില്പവും ജനശ്രദ്ധയാകർഷിച്ചു.
0 Comments