ഓണത്തിൻ്റെ ഭാഗമായാണ് ഓണപ്പൊട്ടൻ വീടുകളിലെത്തുന്നത്.  മഹാബലിച്ചക്രവർത്തിയുടെ പ്രതിനിധിയായിട്ടാണ് ഓണപ്പൊട്ടനെ കാണുന്നത്. മുഖത്ത് ചായം തേച്ച് ഉടുത്തു കെട്ടി ഒരു ഓലക്കുടയും ചൂടി ശൂന്യതയിൽ നിന്നെന്നോണം കടന്നു വരുന്ന ഓണപ്പൊട്ടൻ 
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കൗതുകളുണർത്തുന്നു.
ഓണപ്പൊട്ടൻ്റെ സന്ദർശനം  കൂടുതലായും മലബാർ മേഖലയിലാണ് കണ്ടുവരുന്നത്. പ്രത്യേകിച്ചും കോഴിക്കോട് ,മലപ്പുറംകണ്ണൂർ, പാലക്കാട് ജില്ലകളിൽ.
 നഗരവീഥികളിലും ഇക്കാലത്ത് ഓണത്തോടനുബന്ധിച്ച് ഓണാശംസകൾ നേർന്ന് കൊണ്ട്  ഓണപ്പൊട്ടൻ കടന്ന് പോകുന്നത് കാണാം.

0 Comments