സര്‍ക്കാരിന് ഉറപ്പ് നല്‍കി വമ്പൻ കമ്പനികള്‍; 'ഉത്പന്നങ്ങളുടെ വില കുറയ്ക്കും, ജിഎസ്ടി ഇളവിന്‍റെ ഗുണം ജനങ്ങള്‍ക്ക് നല്‍കും.

  







ദില്ലി: പുതിയ ജിഎസ്ടി പരിഷ്കരണ പ്രകാരം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ച്‌ പ്രധാന കമ്പനികള്‍.ജിഎസ്ടി ഇളവിന്‍റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കും. ഉത്സവ സീസണില്‍ വില താഴുമെന്ന് എസി, ടിവി നിർമ്മാതാക്കള്‍ അറിയിച്ചു. കോള്‍ഗേറ്റും എച്ച്‌‍യുഎല്ലും അമുലും ബ്രിട്ടാനിയയും സോണിയും വിലക്കുറവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജിഎസ്ടി പരിഷ്കരണത്തിന്‍റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐ വ്യക്തമാക്കിയിരുന്നു.

ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി കുറച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചുകൊണ്ട് ദിനപത്രങ്ങളില്‍ കോണ്‍ഫഡേറഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നല്‍കിയ പരസ്യത്തിലാണ് ഈ പ്രതിജ്ഞയെടുത്തതായി അറിയിച്ചത്. നടപടി രാജ്യത്തെ വ്യവസായങ്ങളെ ശക്തിപ്പെടുത്തുമെന്നും സിഐഐ പറയുന്നു.

Post a Comment

0 Comments