നിറങ്ങൾ ഒലിച്ചു തുടങ്ങിയിരിക്കുന്നു



കവിത



വരാന്തയിലെ പൂക്കളത്തിൽ
കട്ടെടുത്ത നിറങ്ങൾ മുഴച്ചു നിന്നു
 തൊടിയിൽ അപ്പോഴും നിറം മങ്ങാത്ത അനാഥക്കുഞ്ഞുങ്ങൾ മരിച്ചു വീണു കൊണ്ടിരുന്നു ...
പാക്കറ്റു സദ്യ തുറന്നപ്പോൾ
സമാധിയായ ആൽബത്തിൽ നിന്ന്
ഒരു കുടുംബ ഫോട്ടോ
ഉരുകി വികൃതമായി
വരാന്തയിലെ പൂക്കളത്തിൽ നിന്ന് നിറങ്ങൾ ഒലിച്ചു തുടങ്ങിയിരിക്കുന്നു..

ആര്യനന്ദ.കെ.
[ബിരുദ വിദ്യാർത്ഥിനി,സെൻ്റ് അലോഷ്യസ് കോളേജ് ,മംഗലാപുരം.]




Post a Comment

0 Comments