വേപ്പെണ്ണ- ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതം.







മുഞ്ഞ,വെള്ളീച്ച എന്നിവ കർഷകരെ കുഴക്കുന്ന ചില കീടങ്ങളാണ്. ഇവയുടെ ആക്രമണത്തിൽ നിന്ന് ചെടികളെ രക്ഷിക്കാൻ കുറഞ്ഞ ചെലവിൽ തയ്യാറാക്കാവുന്ന ജൈവ കീടനാശിനിയാണ് വേപ്പെണ്ണ- ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതം.

ചേരുവകള്‍.

വേപ്പെണ്ണ 80 മി.ലി, ആവണക്കെണ്ണ 20 മി,ലി , വെളുത്തുള്ളി 120 ഗ്രാം, ബാര്‍സോപ്പ്-6 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം 6 ലിറ്റര്‍ 50 മി.ലി.

തയ്യാറാക്കുന്ന വിധം.

ബാർ സോപ്പ് 50 മി.ലി. വെള്ളത്തിൽ നന്നായി ലയിപ്പിക്കുക. ഈ ലായനിയിലേക്ക് വേപ്പെണ്ണയും,ആവണക്കെണ്ണയും ചേർത്തിളക്കുക. ഇതിലേക്ക് നന്നായി അരച്ചെടുത്ത വെളുത്തുള്ളി കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം ബാക്കി വരുന്ന വെള്ളം കൂടി ചേർത്തിലാക്കിയ ശേഷം അരിച്ചെടുക്കുക.

പ്രയോജനം.

നീരൂറ്റക്കുടിക്കുന്ന ജീവികളെ നിയന്ത്രിക്കുന്നതിനും അതുവഴി അത് പരത്തുന്ന മൊസൈക്ക് രോഗം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും സഹായിക്കും.ഈ ലായനി ഇലകൾക്കിടയിൽ തളിച്ചാൽ മുഞ്ഞ, വെള്ളീച്ച,പച്ചത്തുള്ളൻ എന്നിവയെ നിയന്ത്രിക്കാം.


ഉപയോഗരീതി

ഈ കീടനാശിനി അരിച്ചെടുത്ത് ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയില്‍ തളിക്കുക.

കടപ്പാട് : ഓൺലൈൻ


അനൂപ് വേലൂർ.

Post a Comment

0 Comments