"കാവ്യസ്മൃതി" ; മലബാർ കോളജിൽ കവി അയ്യപ്പപ്പണിക്കർ അനുസ്മരണം.







മൂടാടി:
മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഭാഷാവകുപ്പും ഐക്യുഎസിയും സംയുക്തമായി പ്രശസ്ത കവി അയ്യപ്പപ്പണിക്കരുടെ സ്മരണാർത്ഥം “കാവ്യസ്മൃതി” എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 15-ന് കോളേജ് ഓഡിയോ വിഷ്വൽ തിയേറ്ററിൽ നടന്ന ചടങ്ങ് അക്കാഡമിക് വിദ്യാഭ്യാസത്തിലെ സർഗാത്മകതയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യം വെളിപ്പെടുത്തുന്നതായി.

പരിപാടിയിൽ രബീഷ് വി.കെ സ്വാഗതം പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ കെ. രാമകൃഷ്ണൻ മാസ്റ്റർ അയ്യപ്പപ്പണിക്കരുടെ കവിതകളെക്കുറിച്ച് സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഷാഹിറ എം.കെ. ചടങ്ങിന് ആശംസകൾ നേർന്നു. പ്രോഗ്രാം കോർഡിനേറ്റർ   ഭാനുമതി പി.വി. നന്ദി രേഖപ്പെടുത്തി. 

" കാവ്യസ്‌മൃതി" യോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ ചെറുകവിതാരചന  മത്സരത്തിൽ വിജയിയായ അലി മസീൻ ബാഫക്കിക്ക് പ്രിൻസിപ്പൽ ഡോ. കെ. എം നസീർ പുരസ്കാരം നൽകി.

 കവി അയ്യപ്പപ്പണിക്കർ ഉയർത്തിയ ദാർശനിക മൂല്യങ്ങളുടെയും അദ്ദേഹത്തിന്റെ കവിതാസ്മരണയുടേയും യുവതലമുറയുടെ സൃഷ്ടിപ്രതിഭയുടേയും സങ്കലനമായി മാറി “കാവ്യസ്മൃതി”.




Post a Comment

0 Comments