കൊയിലാണ്ടി: മൂടാടി ഉരുപുണ്യ കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെ ആഘോഷിക്കും. സെപ്റ്റംബർ 22ന് രാവിലെ അഖണ്ഡ നാമജപം ഭജനാമൃതം, വൈകീട്ട് 6. 30ന് ഭക്തിഗാന മാലിക. 23 അഖണ്ഡ നാമജപം രാത്രി 6 .30ന് ഗായിക സുസ്മിതയുടെ സംഗീത പരിപാടി. 24 വൈകിട്ട് സുനിൽ വടകരയുടെ സോപാനസംഗീതം,25ന് ഭജനാമൃതം, 26 വൈകിട്ട് ഭക്തിഗാനമേള ,27ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, 28ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ, 29ന് പൂജവെപ്പ് അഖണ്ഡനാമജപം കഥാപ്രസംഗം, ഒക്ടോബർ ഒന്നിന് രാവിലെ അഖണ്ഡ നാമം ജപം വിശേഷാൽ പ്രസാദ സദ്യ, ഭക്തിഗാനമേള. രണ്ടിന് വിജയദശമി വിദ്യാരംഭം വൈകീട്ട് നവരാത്രി വിളക്ക് ചെണ്ടമേളം.
0 Comments