സ്വർണവിലയിൽ വൻഇടിവ്; പവന് ഇന്നുമാത്രം കുറഞ്ഞത് 1400 രൂപ.






കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് . പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയുമായി. കഴിഞ്ഞ പത്തുദിവസങ്ങൾക്കുളളിൽ സംഭവിച്ച വലിയ മാ​റ്റമാണിത്. ഇന്നലെ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 600 രൂപ കൂടി 89,760 രൂപയായിരുന്നു. ഇന്നത്തെ മാ​റ്റം സ്വർണവിപണിയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 17,21 എന്നീ തീയതികളിലായിരുന്നു. അന്ന് പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

Post a Comment

0 Comments