കര്‍ണൂല്‍: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ കര്‍ണൂലിന് സമീപം വോള്‍വോ ബസ് കത്തി 32 യാത്രക്കാര്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. 40 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കാവേരി ട്രാവല്‍സിന്റെ വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ്സിനാണ് തിപീടിച്ചത്.ഇരുചക്ര വാഹനത്തില്‍ ബസ് ഇടിച്ചതിന് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്. ബസ്സിന്റെ മുന്‍വശത്ത് നിന്ന് തീയാളുകയും വളരെ വേഗം പടരുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു

0 Comments