തിരുവനന്തപുരം: ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നിലവിൽ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേർത്താണ് 3600 രൂപ നൽകുന്നത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായി കൊടുത്തു തീർക്കുകയാണ്. സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെൻഷൻ തുകയെത്തുക.
2000 രൂപയാക്കി വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന ബഹു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നത്.

0 Comments