ഇവി വാങ്ങാൻ ആളില്ല, പെട്രോള്‍ വാഹനങ്ങള്‍ വാങ്ങാൻ വൻ തിരക്ക്! ഇതാ അമ്ബരപ്പിക്കും കണക്കുകള്‍.

                                                                                       
                                                                                                                                                                         

വാഹനങ്ങളുടെ പുക പുറന്തള്ളല്‍ മൂലം മലിനീകരണ തോത് ഉയരുകയാണ്. അതിന് പരിഹാരമായാണ് ബാറ്ററിയില്‍ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച്‌ ഇലക്‌ട്രിക് വാഹനങ്ങള്‍ വില്‍പ്പനയില്‍ പിന്നിലാണെന്ന് സമീപകാല ഡാറ്റ വെളിപ്പെടുത്തുന്നു. രാജ്യതലസ്ഥാനമായ ദില്ലിയിലെ ഉള്‍പ്പെടെ വാഹന വില്‍പ്പന കണക്കുകള്‍ പരിശോധിച്ച ശേഷം ഡാറ്റ അധിഷ്‍ഠിത ഗവേഷണ സ്ഥാപനമായ എൻവിറോ കാറ്റലിസ്റ്റ് നടത്തിയ പഠനമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സർക്കാർ സബ്‌സിഡികളുടെ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നിട്ടും പെട്രോള്‍, ഡീസല്‍ വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് എന്നാണ് റിപ്പോ‍ട്ടുകള്‍.

അതേസമയം ഇലക്‌ട്രിക് വാഹനങ്ങള്‍ ഏറ്റവും കുറവായാണ് വിറ്റഴിക്കപ്പെടുന്നതെങ്കിലും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുച്ചക്ര വാഹനങ്ങള്‍, ഇ-ബസ്, ഇ-റിക്ഷ വിഭാഗങ്ങളില്‍ ഇ-വാഹനങ്ങളുടെ വില്‍പ്പന അല്‍പ്പം മെച്ചമാണ്. എങ്കിലും, പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഈ വർദ്ധനവ് വളരെ കുറവാണെന്നാണ് റിപ്പോ‍ട്ടുകള്‍.

2024 ജനുവരി മുതല്‍ സെപ്റ്റംബർ വരെ 2.7 ലക്ഷം പെട്രോള്‍ ഇരുചക്ര വാഹനങ്ങളും 26,613 ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളും രജിസ്റ്റർ ചെയ്തതായി എൻവിറോ കാറ്റലിസ്റ്റ് വിശകലനം ചെയ്ത സർക്കാർ വാഹന ഡാറ്റ കാണിക്കുന്നു. 2025 ലെ ഇതേ കാലയളവില്‍ 3.2 ലക്ഷം പെട്രോള്‍ ഇരുചക്ര വാഹനങ്ങളും 27,028 ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളും രജിസ്റ്റർ ചെയ്തു. ഈ വർഷം ഇലക്‌ട്രിക്, പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷനുകള്‍ വർദ്ധിച്ചതായി ഡാറ്റ കാണിക്കുന്നു. 2024 ല്‍ ഇ-ബസുകളുടെ എണ്ണം 779 ല്‍ നിന്ന് 1,093 ആയി വർദ്ധിച്ചു, അതേസമയം ഡീസല്‍ ബസുകളുടെ എണ്ണം 686 ല്‍ നിന്ന് 730 ആയി വർദ്ധിച്ചു. മുച്ചക്ര വാഹന വിഭാഗത്തില്‍, കഴിഞ്ഞ വർഷം 8,379 ആയിരുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം ഈ വർഷം 11,331 ആണ്. കഴിഞ്ഞ വർഷം 1,198 ഇലക്‌ട്രിക് മുച്ചക്ര വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. എന്നാല്‍ ഈ വർഷം സെപ്റ്റംബർ വരെ ഒരെണ്ണം പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഡാറ്റ കാണിക്കുന്നു.

പെട്രോള്‍ ഇന്ധനമായി പ്രവർത്തിക്കുന്ന വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ ആധിപത്യം പുലർത്തുന്നത്. സ്വകാര്യ ഇലക്‌ട്രിക് ഫോർ വീലറുകളുടെ എണ്ണം 3,848 ല്‍ നിന്ന് 9,905 ആയി വർദ്ധിച്ചെങ്കിലും, ഇലക്‌ട്രിക് വാഹനങ്ങളുടെ വിഹിതം പെട്രോളില്‍ പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി കുറവായിരുന്നു. 2024 ല്‍ 1,748 ഇലക്‌ട്രിക് ഫോർ വീലറുകള്‍ രജിസ്റ്റർ ചെയ്തിരുന്നെങ്കില്‍ ഈ വർഷം 466 ഇലക്‌ട്രിക് ഫോർ വീലറുകള്‍ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.

ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണത്തിലെ മൊത്തത്തിലുള്ള വളർച്ച ഇപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും വളർച്ചയേക്കാള്‍ കുറവാണെന്ന് എൻവിറോകാറ്റലിസ്റ്റിലെ പ്രിൻസിപ്പല്‍ അനലിസ്റ്റ് സുനില്‍ ദാഹിയ പറയുന്നു. ഇലക്‌ട്രിക് വാഹന വില്‍പ്പന വർദ്ധിക്കണമെങ്കില്‍ ഇലക്‌ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട നയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തണം എന്നും ഇത് ഇലക്‌ട്രിക് വാഹന വിഭാഗത്തിന്റെ വളർച്ചാവേഗത കൂട്ടുമെന്നും അദ്ദേഹം പറയുന്നു.


കടപ്പാട് : ഓൺലൈൻ.

Post a Comment

0 Comments