തിരുവങ്ങൂർ : ഉൾനാടൻ ജലാശയങ്ങളിൽ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോരപ്പുഴയിൽ കരിമീൻ, ചെമ്മീൻ, കാർപ്പ് മത്സ്യങ്ങളുടെ വിത്ത് നിക്ഷേപം നടത്തി മത്സ്യ സമൃദ്ധിയും ലഭ്യതയും വർധിപ്പിക്കുന്നതാണ് പദ്ധതി. തിങ്കളാഴ്ച കോരപ്പുഴയിൽ ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.പദ്ധതിയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ നിർവഹിച്ചു. സന്ധ്യ ഷിബു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ കെ.വി. സുരേന്ദ്രൻ, ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ് , വാർഡ് മെമ്പർ രാജലക്ഷ്മി, പി.സി.സതീഷ് ചന്ദ്രൻ , ഹരിദാസൻ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര എന്നിവർ സംസാരിച്ചു.

0 Comments