സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയം : എസ്. ശ്രീജിത്ത്.




പത്തനംതിട്ട: ശബരിമലയില്‍ നിലവില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത് പറഞ്ഞു. രാവിലെ നാലു മണിക്ക് നിലയ്ക്കലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏഴ് മണിയോടെ ദര്‍ശനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിങ് നിയന്ത്രിച്ചത് ഗുണം ചെയ്തിട്ടുണ്ട്. ആര്‍ക്കെങ്കിലും കഴിഞ്ഞദിവസത്തെ തിരക്കില്‍ ദര്‍ശനം ലഭിക്കാതെ പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും അദ്ദഹം വ്യക്തമാക്കി. പൊലീസിലോ നേരിട്ട് അദ്ദേഹത്തയോ ബന്ധപ്പെട്ടാല്‍ മതിയെന്നും എസ് ശ്രീജിത്ത് പറഞ്ഞു

Post a Comment

0 Comments