പൂർണ്ണ-ഉറൂബ് അവാർഡ് സുധൻ നന്മണ്ടയ്ക്കും ഇയ്യ വളപട്ടണത്തിനും.




കോഴിക്കോട്: 2025ലെ പൂർണ്ണ- ഉറൂബ് അവാർഡിന് സുധൻ നന്മണ്ടയുടെ 'ഇസാക്കിൻ്റെ പേര് '  ഇയ്യ വളപട്ടണത്തിൻ്റെ ' വിരലുകളുടെ വർത്തമാനം' എന്നിവ അർഹമായി. 25000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. പി പി.ശ്രീധരനുണ്ണി, ഡോ.കെ ശ്രീശൈലം ഉണ്ണികൃഷ്ണൻ, കെ.ജി രഘുനാഥ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. നൂറോളം അപ്രകാശിത രചനകൾ മൽസരത്തിനുണ്ടായിരുന്നു.

എഴുത്തുകാരനും അധ്യാപകനുമായ സുധൻ നന്മണ്ട കോഴിക്കോട് ജില്ലയിലെ നന്മണ്ട സ്വദേശിയാണ്. അദ്ദേഹത്തിൻ്റെ ആദ്യ നോവലാണ് 'ഇസാക്കിൻ്റെ പേര് '. കണ്ണൂർ ജില്ലയിലെ വളപട്ടണം സ്വദേശിയാണ് കഥാകൃത്തും നോവലിസ്റ്റുമായ ഇയ്യ വളപട്ടണം.

Post a Comment

0 Comments