Header Ads Widget

Responsive Advertisement



കോവിഡ് മൂന്നാം തരങ്കം,റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവ കൂടുതലും ഒമിക്രോണ്‍.


 രാജ്യം കോവിഡ് 19-ന്റെ മൂന്നാം തരംഗത്തിലാണെന്നും വൻനഗരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വലിയൊരു പങ്ക് ഒമിക്രോൺ വകഭേദം മൂലം ഉള്ളതാണെന്നും വിദഗ്ധർ. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 75 ശതമാനവും ഒമിക്രോൺ വകഭേദം മൂലമുള്ളതാണെന്ന് കോവിഡ് വാക്സിൻ കർമസേന തലവൻ ഡോ. എൻ.കെ. അറോറയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്

നേരത്തെ ദേശീയതലത്തിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 12 ശതമാനമായിരുന്നു ഒമിക്രോൺ വകഭേദമെങ്കിൽ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയർന്നു. തുടർന്നും ഒമിക്രോൺ രോഗബാധയുടെ നിരക്ക് ദേശീയ തലത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ വൻ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആകെ കേസുകളിൽ 75 ശതമാനവും ഒമിക്രോൺ രോഗബാധയാണെന്നും അറോറ വ്യക്തമാക്കി.


Post a Comment

0 Comments