അരുണാചൽപ്രദേശിലെ നിർമാണപ്രവൃത്തികൾക്കു പിറകെ ലഡാക്കിലും ചൈനയുടെ കൈയേറ്റശ്രമങ്ങൾ. കിഴക്കൻ ലഡാക്കിലെ പാങ്ങോങ് സോ തടാകത്തിൽ ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തി ചൈന പാലം നിർമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യം പുറത്ത്. ജിയോ ഇന്റലിജൻസ് വിദഗ്ധനായ ഡാമിയൻ സിമണിനു ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ചൈനയുടെ പാലം നിർമാണത്തിന്റെ സൂചനയുള്ളത്.
0 Comments