കൊവിഡ് വ്യാപനത്തെ തുടർന്ന് 26ാമത് അന്താരാഷ്ട്ര ചലചിത്ര മേള മാറ്റിവെച്ചു. 2022 ഫെബ്രുവരി നാലാം തീയതി മുതലാണ് ചലചിത്ര മേള നടത്താനിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേള മാറ്റിവെക്കുകയാണെന്ന് സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നതിനനുസരിച്ച് മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
0 Comments