Header Ads Widget

Responsive Advertisement





സ്വാശ്രയ ബി.എഡ്​ കോളജുകളിൽ ഫീസ് വർധനവിന് സുപ്രീം കോടതി​ അനുമതി.



കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ ബി.​എ​ഡ്​ കോ​ള​ജു​ക​ളി​ലെ ഫീ​സ് വ​ർ​ധ​ന സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. ഉ​യ​ർ​ന്ന ഫീ​സ് അം​ഗീ​ക​രി​ച്ച ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ജ​സ്റ്റി​സ് എ​സ്.​കെ. കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി. ഇ​തോ​ടെ, സ്വാ​ശ്ര​യ ബി.​എ​ഡ്​ കോ​ള​ജു​ക​ളി​ലെ മെ​റി​റ്റ്​ സീ​റ്റി​ൽ 45000 രൂ​പ​യും, മാ​നേ​ജ്‌​മെ​ന്‍റ്​ ക്വോ​ട്ട​യി​ൽ 60,000 രൂ​പ​യും വീ​തം ഫീ​സ്​ മാ​നേ​ജ്​​മെൻറു​ക​ൾ​ക്ക്​ ഈ​ടാ​ക്കാം.

കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്​ ഒ​രു കോ​ഴ്സി​നും ഫീ​സ് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് സ്റ്റാ​ൻ​ഡി​ങ് കോ​ൺ​സ​ൽ സി.​കെ. ശ​ശി ബോ​ധി​പ്പി​ച്ചി​രു​ന്നു. ഫീ​സ്​ വ​ർ​ധ​ന​ നി​ർ​ണ​യി​ക്കാ​ൻ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യെ സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ്​ നി​യോ​ഗി​ച്ച​തെ​ന്നും എ​ന്നാ​ൽ ആ ​ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ മ​ര​വി​പ്പി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും സ്വാ​ശ്ര​യ ബി.​എ​ഡ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ബോ​ധി​പ്പി​ച്ചു.


സ​ർ​ക്കാ​ർ സ​മി​തി​യു​ടെ ശി​പാ​ർ​ശ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന വാ​ദ​മാ​ണ്​ അ​സോ​സി​യേ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​രാ​യ മ​നീ​ന്ദ​ർ സി​ങ്ങും ഹാ​രി​സ് ബീ​രാ​നും വാ​ദി​ച്ച​ത്. 2008 മു​ത​ൽ ഫീ​സ് വ​ർ​ധി​പ്പി​ക്കാ​ത്ത​ത​ട​ക്കം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫീ​സ് വ​ർ​ധ​ന​വി​ന്​ സ​മി​തി ശി​പാ​ർ​ശ ചെ​യ്ത​തെ​ന്നും അ​വ​ർ വാ​ദി​ച്ചു. ഇ​ത്​ അം​ഗീ​ക​രി​ച്ചാ​ണ്​ സു​പ്രീം​കോ​ട​തി ഫീ​സ്​ വ​ർ​ധ​ന​വി​ന്​ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​ത്.

Post a Comment

0 Comments