🟫
ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിച്ചു. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, മാർച്ച് 7 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 14 ന് ഒരു ഘട്ടമായി വോട്ടെടുപ്പ് നടക്കും. മണിപ്പൂരിൽ മാർച്ച് മൂന്നിനാണ് വോട്ടെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
♾️
സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.
♾️
കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകരെ ജീവനോടെ ചുട്ടുകൊന്നു. സംഘര്‍ഷബാധിത പ്രദേശത്തു റിപ്പോര്‍ട്ടിംഗിന് എത്തിയ വില്‍ഗ്വെന്‍സ് ലൂയിസെന്റ്, അമാഡി ജോണ്‍ വെസ്ലി എന്നിവരാണു കൊല്ലപ്പെട്ടത്. രാജ്യം പിടിച്ചടക്കാന്‍ പോരാട്ടം നടത്തുന്ന ബാസ് ടി മകാക് എന്ന സംഘത്തിന്റെ എതിരാളി സംഘമാണ് മാധ്യമപ്രവര്‍ത്തകരെ വെടിവച്ചുവീഴ്ത്തി ചുട്ടുകൊന്നത്.
0 Comments