എഴുത്തച്ഛൻ പുരസ്കാരജേതാവ് പി. വത്സലയ്ക്ക് വെള്ളിയാഴ്ച മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂൾ അങ്കണത്തിൽ ആദരം നൽകുമെന്ന് സംഘാടകസമിതി ചെയർമാൻ എ. പ്രദീപ് കുമാർ, എം.എൻ. സത്യാർഥി ട്രസ്റ്റ് സെക്രട്ടറി ഒ. കുഞ്ഞിക്കണാരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 4.30-ന് ചേരുന്ന സമ്മേളനം സാസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. മേയർ ഡോ. എം. ബീനാ ഫിലിപ്പ് അധ്യക്ഷയാവും. ഉച്ചയ്ക്ക് രണ്ടു മുതൽ വത്സലയുടെ നോവലുകളെക്കുറിച്ച് സെമിനാറുകളുണ്ടാവും. സ്കൂളിലെ പ്രിസം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയിലും സെമിനാറുകളിലും മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും പങ്കെടുക്കാം. പത്രസമ്മേളനത്തിൽ ഇ.എം. രാധാകൃഷ്ണൻ, ഇ. ഷീലാ ജോസഫ്, എൻ.പി.സി. അബൂബക്കർ എന്നിവർ പങ്കെടുത്തു.
0 Comments