വാർത്തകൾ.




വാർത്തകൾ.

ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിരണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ നാല് ലക്ഷത്തിനടുത്തും ഇംഗ്ലണ്ടില്‍ 1,46,390 പേര്‍ക്കും ഫ്രാന്‍സില്‍ 3,03,669 പേര്‍ക്കും തുര്‍ക്കിയില്‍ 66,237 പേര്‍ക്കും ജര്‍മനിയില്‍ 42,422 പേര്‍ക്കും ഇറ്റലിയില്‍ 1,97,552 പേര്‍ക്കും അര്‍ജന്റീനയില്‍ 1,01,689 പേര്‍ക്കും ആസ്ട്രേലിയയില്‍ 1,15,976 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 30.57 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 4.14 കോടി കോവിഡ് രോഗികള്‍.


♾️

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്സിൻ നൽകും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് അടുക്കാനാകുകയെന്നും മന്ത്രി വ്യക്തമാക്കി.

♾️
ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്തി എഫ് സി ഗോവ. മൂന്ന് സമനിലകള്‍ക്കും ഒരു തോല്‍വിക്കുശേഷമാണ് ഗോവ വിജയവഴിയില്‍ തിരിച്ചെത്തിയത്. ആവേശകരമായ മത്സരത്തില്‍ 82-ാം മിനിറ്റില്‍ ജോര്‍ജെ ഓര്‍ട്ടിസാണ് ഗോവയുടെ വിജയഗോള്‍ നേടിയത്.
ഐഎസ്എല്ലില്‍ ഇന്നലത്തെ എടികെ മോഹന്‍ ബഗാന്‍ - ഒഡിഷ എഫ് സി മത്സരം മാറ്റിവച്ചു. എടികെ താരം കൊവിഡ് ബാധിതനായതിനാലാണ് മത്സരം മാറ്റിയത്.

Post a Comment

0 Comments