Header Ads Widget

Responsive Advertisement





കേരളത്തിൽ 12,223 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂർ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂർ 444, പാലക്കാട് 438, മലപ്പുറം 419, കാസർഗോഡ് 264 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,906 പേര്‍ രോഗമുക്തി നേടി.


♾️
കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം (Budget Session ) വെള്ളിയാഴ്ച തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം (Kerala Assembly) ആരംഭിക്കുക.

♾️
സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എഴുപതുകള്‍ മുതല്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്കു ബാപ്പി ലാഹിരി സംഗീതം പകര്‍ന്നു. ഡിസ്‌കോ സംഗീതത്തെ സിനിമയില്‍ ജനപ്രിയമാക്കി. 'ദ ഗുഡ് ബോയ്സ്' എന്ന മലയാള സിനിമയിലും ബാപ്പി ലാഹിരി സംഗീതം പകര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments