കോഴിക്കോട് ജില്ലാ യോഗക്ഷേമസഭയുടെ കീഴിലുള്ള 16-മത് യൂണിറ്റായി രൂപീകൃതമായ കോടഞ്ചേരി ഉപസഭയുടെ ഔപചാരിക ഉദ്ഘാടനം, മുറമ്പാത്തി പാലാഞ്ചേരി ഇല്ലത്ത് നടന്നു.ശ്രീമതി ഉമാദേവി അന്തർജ്ജനം നിലവിളക്ക് കൊളുത്തി ഉദ്ഘാടന ചടങ്ങുകൾക്ക് സമാരംഭം കുറിച്ചു. യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് താന്ത്രികാചാര്യൻ ബ്രഹ്മശ്രീ. മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡണ്ട് എൻ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ശ്രീ താമരക്കുളം ദിവാകരൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ സെക്രട്ടറി ശ്രീ.നവീൻ കിഴക്കില്ലം റിപ്പോർട്ടും, ഭാവികർമ്മപദ്ധതികളും വിശദമാക്കി. അംഗങ്ങൾക്ക് വേണ്ടിയുള്ള
പരസ്പര സഹായ നിധിയുടെ ആദ്യ ഗഡു ചടങ്ങിൽ സ്വീകരിച്ചു. മാനാം കുന്ന് ക്ഷേത്രം തന്ത്രി
ശ്രീ. ഇളമന ശ്രീധരൻ നമ്പൂതിരി ആശംസകൾ നേർന്ന് സംസാരിച്ചു. ദേവി നാരായണൻ, ശ്യാമ, ശരണ്യ എന്നിവരുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ശ്രീ.പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി സ്വാഗതവും, ശ്രീ.വരുൺ പാലാഞ്ചേരി കൃതജ്ഞതയും പറഞ്ഞു.
0 Comments